നടി ആക്രമിക്കപ്പെട്ട കേസ് വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന എഡിജിപി ബി സന്ധ്യയെ ക്രമ സമാധാന ചുമതലയില്‍ നിന്ന് സര്‍ക്കാര്‍ മാറ്റിയിരുന്നു. ഇപ്പോള്‍ കേസിലെ ഏറ്റവും നിര്‍ണായകമായ ഒരു ദിവസമാണ് കടന്നുവരുന്നത്.നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജനുവരി 22 ന് വിധി പറയും എന്നാണ് പ്രതീക്ഷിക്കുന്നത്. ദൃശ്യങ്ങള്‍ക്ക് പുറമേ, കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച മറ്റ് രേഖകളുടെ പകര്‍പ്പുകളും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ അഭിഭാഷകന്‍ പരിശോധിച്ച് കഴിഞ്ഞതാണ്. അതിന് ശേഷം ആണ് ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദത്തെ കുറിച്ചുള്ള ആക്ഷേപങ്ങളും ഉയര്‍ന്നത്. ദിലീപിന്റെ കേസില്‍ മാത്രമല്ല, ജനുവരി 22 മറ്റൊരു വിധത്തിലും ഏറെ നിര്‍ണായക ദിനം തന്നെയാണ്.നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൈമാറണം എന്ന് ദിലീപ് നേരത്തേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അന്നെല്ലാം അത് പ്രോസിക്യൂഷന്‍ തള്ളുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഹര്‍ജിയായി കോടതിയുടെ മുന്നിലുണ്ട്.കേസുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിക്കാന്‍ പ്രതിക്ക് അവകാശം ഉണ്ട് എന്ന വാദമാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ ഈ കേസില്‍ അത്തരം ഒരു അവകാശം കോടതി അനുവദിച്ചുകൊടുക്കുമോ എന്നാണ് അറിയേണ്ടത്.